ഞെട്ടിക്കും വില! ഖുറേഷി അബ്രാമിന്റെ സ്‌റ്റൈലിഷ് ലുക്കിന് മാത്രം പൊടിച്ചത് ലക്ഷങ്ങള്‍; ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില ഇതാണ്

‘എമ്പുരാന്‍’ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ബുക്ക് മൈ ഷോ ആപ്പ് ക്രാഷ് ആയിരിക്കുകയാണ്. എമ്പുരാന്റെ മുന്നില്‍ പല ടിക്കറ്റ് ബുക്കിംഗ് റെക്കോര്‍ഡുകളും തകരുകയാണ്. ഒരു മണിക്കൂറില്‍ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്. ഇതിനിടെ എമ്പുരാനിലെ മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് സിമ്പിള്‍ ലുക്കില്‍ എത്തുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാനറിസമല്ല, ഖുറേഷി അബ്രാമായി മാറുമ്പോള്‍ മോഹന്‍ലാല്‍ സ്വീകരിക്കുന്നത്. ഖുറേഷി അബ്രാമിന്റെ ജാക്കറ്റിന്റെയും കണ്ണടയുടെയും വിലയാണ് കൗതുകമുണ്ടാക്കുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡയറക്ടറായ സുജിത് സുധാകരന്‍ ആണ് കോസ്റ്റിയൂമിന്റെ വില പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ഖുറേഷി അബ്രാം ഉപയോഗിക്കുന്ന ജാക്കറ്റിന് 2 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നുണ്ട്. ഷൂട്ടിന് വേണ്ടി ഒരു ജാക്കറ്റല്ല ഉപയോഗിച്ചത്, ഒരേ പാറ്റേണിലുള്ള ഏഴോളം ജാക്കറ്റുകള്‍ ഉണ്ടാക്കിയിരുന്നു. ജാക്കറ്റിന് മാത്രം എല്ലാം കൂടെ 14 ലക്ഷം രൂപയോളം വില വരും. ഖുറേഷി അബ്രാം അണിയുന്ന സണ്‍ ഗ്ലാസും എക്‌സ്‌പെന്‍സീവ് ആണ്.

ഡീറ്റ മാക് എയ്റ്റ് (DITA Mach- eight) എന്ന ബ്രാന്‍ഡിന്റേതാണ് സണ്‍ ഗ്ലാസ്. ഈ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന് ജപ്പാന്‍, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് പ്രൊഡക്ഷന്‍ ഉള്ളത്. ചിത്രത്തില്‍ ഉപയോഗിച്ച മോഡല്‍ ജപ്പാനില്‍ നിന്നുമാണ് വാങ്ങിയത്. 185,000 രൂപയാണ് ഈ ഗ്ലാസിന്റെ വില എന്നാണ് സുജിത് സസുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, എമ്പുരാന്‍ മാര്‍ച്ച് 27ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി