അന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു, സിനിമ വൈകി.. ഇന്ന് എന്തുപറ്റി? 'ഓളവും തീരവും' എവിടെ?.. പ്രതികരിച്ച് ഹരീഷ് പേരടി

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റ് വിടപറഞ്ഞിട്ട് കാലം ഏറെ ആയെങ്കിലും ഇന്ന് അതിന് പ്രേക്ഷകരുടെ മനസില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ എത്തിയതോടെയാണ് മലയാള സിനിമയുടെ സീന്‍ മാറിയത്. എന്നാല്‍ ഇതിനിടെ ചര്‍ച്ചകളില്‍ നിറയുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബര്‍ ലോകത്തെ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകര്‍ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ ഒരു കഥ ആയാണ് ‘ഓളവും തീരവും’ പ്രിയദര്‍ശന്‍ ഒരുക്കിയത്. എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല, ഇതിന്റെ മറ്റ് അപ്‌ഡേറ്റുകളുമില്ല. ഈ സിനിമ എവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയില്‍ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഹരീഷ് പേരടി.

”അത് കൃത്യമായി പറയാനറിയില്ല, എങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പിന്നില്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. വളരെ ചെറിയ സിനിമയാണ്. 12 ദിവസം മാത്രമേ ചിത്രീകരണമുണ്ടായിരുന്നുള്ളൂ. ഏകദേശം 50 മിനുട്ടാണ് ദൈര്‍ഘ്യം” എന്നാണ് ഹരീഷ് പേരടി ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, 1970ല്‍ എംടിയുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഓളവും തീരവും’. ഇതിന്റെ പുനരാവിഷ്‌ക്കാരമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്നത്. മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രമായാണ് മോഹാന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. ഉഷാനന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രത്തെ ദുര്‍ഗ കൃഷ്ണയാണ് സ്‌ക്രീനിലെത്തിക്കുക. ജോസ് പ്രകാശിന്റെ കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഹരീഷ് പേരടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തോളം എടുത്തായിരുന്നു ഓളവും തീരവും പി.എന്‍ മേനോന്‍ ഒരുക്കിയത്. സിനിമയുടെ ബജറ്റ് വലുതായതായി മാറി എന്നതായിരുന്നു അതിന് കാരണം.

അത് മാത്രമല്ല, പൂര്‍ണമായും ഔട്ട്‌ഡോറില്‍ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. അതുകൊണ്ട് സിനിമയ്ക്ക് വിതരണക്കാരെ കിട്ടിയിരുന്നില്ല. ഇത് മാത്രമല്ല, ഈ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു വനിതാ ഓഫീസര്‍ വിസമ്മതിച്ചിരുന്നു. നായികയായ നബീസയുടെ ഉടുപ്പിന്റെ കൈക്ക് നീളം പോരാ, ഉടുത്തിരിക്കുന്ന മുണ്ട് വല്ലാതെ പൊക്കിയാണ് ഉടുത്തത് എന്നിങ്ങനെയായിരുന്നു സെന്‍സറിംഗ് നിഷേധിക്കാന്‍ കാരണങ്ങള്‍. തുടര്‍ന്ന് വനിതാ ഓഫീസറോട് മലബാറിലെ മുസ്ലിം സ്ത്രീകളുടെ വേഷത്തെ കുറിച്ച് സംസാരിച്ച് മനസിലാക്കി കൊടുത്തതിന് ശേഷമായിരുന്നു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 1970ല്‍ ഫെബ്രുവരി 27ന് ആയിരുന്നു സിനിമ പുറത്തിറങ്ങിയത്.

എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല എന്നതുറപ്പാണ്. അതുകൊണ്ട് തന്നെ 2022ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ എവിടെ എന്ന ചോദ്യങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഫ്‌ളോപ്പ് ആകുന്നതാണോ ഓളവും തീരവും വൈകാനുള്ള കാരണമാകുന്നത് എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം 2023ല്‍ പുറത്തിറങ്ങിയ ‘നേര്’ ആണ് മോഹന്‍ലാലിന്റെ ഒരേയൊരു ഹിറ്റ് ചിത്രം. മരക്കാര്‍, ആറാട്ട്, 12ത് മാന്‍, മോണ്‍സ്റ്റര്‍, എലോണ്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ‘മലൈകോട്ടൈ വാലിബന്‍’ പ്രതീക്ഷകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ ദുരന്തമാവുകയായിരുന്നു. തുടക്കം മുതലേ സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ്, ഡീഗ്രേഡിംഗ് പ്രചാരണങ്ങളായിരുന്നു ഇതിന് കാരണം. ഈയൊരു അവസ്ഥയില്‍ ഓളവും തീരവും എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് പ്രചാരണങ്ങള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ