'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

തുടരും സിനിമ ഉണ്ടാക്കിയ വൻ ഓളത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ- പ്രകാശ് വർ‌മ്മ കൂട്ടുകെട്ട്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ പരസ്യചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിന് വേണ്ടിയാണ് മോഹ​ൻലാലും പ്രകാശ് വർമ്മയും ഒന്നിച്ചത്. പരസ്യത്തിന്റെ അവസാന ഭാ​ഗത്താണ് സ്ത്രൈണ ഭാവത്തിൽ‌ മോഹൻലാൽ എത്തുന്നത്.

പരസ്യചിത്രത്തിൽ‌ ആളുകൾ തീരെ പ്രതീക്ഷിക്കാത്ത തരത്തിൽ എത്തിയാണ് ലാലേട്ടൻ ഞെട്ടിച്ചിരിക്കുന്നത്. ആരും കൊതിച്ചുപോകും എന്ന ക്യാപ്ഷനോടെയാണ് പരസ്യം അവസാനിക്കുന്നത്. മോഹൻലാലിനൊപ്പം വ്യത്യസ്തമായ കോൺ‌സെപ്റ്റിൽ പരസ്യചിത്രം ഒരുക്കിയ പ്രകാശ് വർ‌മ്മയും സോഷ്യൽ‌ മീ‍ഡിയയിൽ കയ്യടി നേടുന്നു. പരസ്യത്തിന് പിന്നാലെ ഏത് വേഷത്തിൽ വന്നാലും ലാലേട്ടൻ അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.

പരസ്യവീഡിയോ മോഹൻലാലും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. “നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു’, മോഹൻലാൽ കുറിച്ചു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി