ട്രെന്‍ഡ് മാറ്റി മമ്മൂട്ടിയും മോഹന്‍ലാലും; ആയിരം കോടി അടിക്കുമോ?

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് 2022ല്‍ വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാവില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് മോഹന്‍ലാലിന്റെ ‘എലോണ്‍’ സിനിമയുടെ ട്രെയ്‌ലറും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ സിനിമയുടെ ടീസറും എത്തിയത്. 2023ല്‍ വലിയ വിഷ്വല്‍ ട്രീറ്റുകളുമായാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നത് എന്നാണ് ഈ സിനിമകള്‍ വ്യക്തമാക്കുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് എലോണ്‍. മോഹന്‍ലാല്‍ ഏക കഥാപാത്രമായി എത്തുന്ന സിനിമയില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ് എന്നീ താരങ്ങള്‍ ശബ്ദ സാന്നിധ്യമായി എത്തുന്നുണ്ട്. ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സിനുള്ളത് സിനിമയ്ക്കുണ്ട് എന്നത് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പോരാട്ടം, തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങള്‍ക്ക് പിന്നാലെ ഈ സിനിമ ഒരു തിരിച്ചു വരവായിരിക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ജനുവരി 26ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.

2010ല്‍ പുറത്തിറങ്ങിയ ‘പ്രമാണി’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ് എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രത്തില്‍ മുഴുനീള പൊലീസ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. ത്രില്ലര്‍ ആയി എത്തുന്ന സിനിമയുടെ തിരക്കഥ ഉദയ കൃഷ്ണ ആണ് ഒരുക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷനും മാസും നിറഞ്ഞ ടീസര്‍ എത്തിതോടെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ മമമ്മൂട്ടിയുടെതായി ആദ്യം തിയേറ്ററുകളില്‍ എത്തുക ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയാകും. കഴിഞ്ഞ വര്‍ഷം ഐഎഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഗംഭീര പ്രതികരണങ്ങള്‍ നേടിയിരുന്നു. ഇതിന് ശേഷം സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതുകൊണ്ട് ജനുവരിയില്‍ തന്നെ സിനിമ തിയേറ്ററുകളില്‍ എത്താനാണ് സാധ്യത.

2023ല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളുണ്ട്. അതില്‍ ഒന്നാണ് മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബറോസ്’. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് സിനിമ ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ആയതിനാല്‍ തന്നെ സിനിമയ്ക്ക് ഏറെ ഹൈപ്പ് ലഭിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എമ്പുരാന്‍’ ആണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന മറ്റൊരു വലിയ സിനിമ. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ എത്തുന്ന ‘റാം’ സിനിമയ്ക്കായും പ്രതീക്ഷകള്‍ ഏറെയാണ്.

രണ്ട് പാര്‍ട്ട് ആയാണ് സിനിമ ഒരുക്കുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കോംമ്പോയില്‍ ഒരുങ്ങുന്ന സിനിമ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ്. ‘മലൈകോട്ടൈ വാലിബന്‍’ എന്ന സിനിമ മോഹന്‍ലാലിന്റെ കരിയറിനെ തന്നെ മാറ്റി മറിക്കും എന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും ഒരു പോലെ കരുതുന്നത്. ഇത് കൂടാതെ ‘ഓളവും തീരവും’ എന്ന ആന്തോളജി സിനിമയും വിവേക്, അനൂപ് സത്യന്‍, ടി.കെ രാജീവ് കുമാര്‍ എന്നീ പുതുതലമുറ സംവിധായകര്‍ക്കൊപ്പവും പുതിയ സിനിമകളുമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്.

നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ എന്നീ സിനിമകള്‍ കൂടാതെ ‘കാതല്‍’, ‘കടുഗണ്ണാവ ഒരു യാത്ര’ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്നത്. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാതലിന് ഒരുപാട് പ്രതീക്ഷകളാണ്. ജ്യോതികയാണ് സിനിമയില്‍ നായികയാവുന്നത്. നിന്റെ ഓര്‍മ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടര്‍ച്ചയായി എം ടി എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെ കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഗംഭീര കാഴ്ചവിരുന്നുമായാണ് 2023 എത്തുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ