റഷ്യയിലെ കൊടുംമഞ്ഞില്‍ സാന്‍ഡ് ബാഗ് ചുമന്ന് മോഹന്‍ലാല്‍; വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തെ അത്ര ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് റഷ്യയിലായിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് വേളയില്‍ സാന്‍ഡ് ബാഗ് ചുമന്ന് മഞ്ഞിലുടെ നീങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

“മൈനസ് പതിനാറ് ഡിഗ്രി ആയിരുന്നു റഷ്യയിലെ താപനില. ഓരോ സാന്‍ഡ് ബാഗിനും ഇരുപത് കിലോഗ്രാമിന് മുകളില്‍ ഭാരമുണ്ട്. അദ്ദേഹത്തിന് വിശ്രമിക്കാന്‍ ടെന്‍റ് ഒരുക്കിയിരുന്നു. പക്ഷേ ഷൂട്ടിങ്ങിന് സഹായിച്ച് ഞങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.” വീഡിയോ പങ്കുവെച്ച് ഏട്ടന്‍, ഇതിഹാസം എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 100 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച ചിത്രം 13 ദിവസം കൂടി കഴിഞ്ഞ് 21ാം ദിവസം എത്തിയപ്പോള്‍ 150 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 100 ലധികം തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍