'ക്‌ളീഷെ റോളില്‍ പോയി തല വെച്ചിട്ട് അണ്ണന്റെ വിശാല മനസ്‌കതയാണ് എന്ന് സമാധാനിക്കാന്‍ മാത്രം എന്റെ മനസ്സിനു വലുപ്പമില്ല'; കാപ്പാന്‍ കണ്ട മോഹന്‍ലാല്‍ ആരാധകന്‍- കുറിപ്പ്

ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച തമിഴ് ചിത്രം കാപ്പാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സൂര്യ നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ റോളിലാണ് എത്തിയത്. എന്നാല്‍ മോഹന്‍ലാലിന്റെ ചിത്രത്തിലെ റോളില്‍ ഒരു കൂട്ടം ആരാധകര്‍ തൃപ്തരല്ല. ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ കരിയറില്‍ മിന്നി നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു അപ്രധാന വേഷത്തിലേക്ക് മോഹന്‍ലാല്‍ ഒതുങ്ങി കൂടിയതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്. ഇപ്പോഴിതാ ആ രോഷത്തില്‍ നിന്നു കൊണ്ട് ഒരു ആരാധകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പ് ഇങ്ങനെ…

“മോഹന്‍ലാലിനെ പോലെ കരിയറില്‍ നായകനായി സായാഹ്നത്തില്‍ നില്‍ക്കുന്ന എന്നാല്‍ വളരെ ഡിമാന്റിംഗ് ആയ ഒരാള്‍ ചൂസ് ചെയ്യുന്ന റോള്‍ ഒന്നുകില്‍ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ വേണം അല്ലെങ്കില്‍ അഭിനയ പ്രധാന്യം വേണം. അല്ലാതെ ഇതു രണ്ടുമില്ലാതെ നാസര്‍ ഒക്കെ തമിഴ് നാടില്‍ ചെയ്യുന്ന ക്‌ളീഷെ റോളില്‍ പോയി തല വെച്ചിട്ട് അണ്ണന്റെ വിശാല മനസ്‌കതയാണു എന്നു സമാധാനിക്കാന്‍ മാത്രം എന്റെ മനസ്സിനു വലുപ്പമില്ല..അങ്ങനത്തെ ഒരു ആരാധകനും അല്ല…..”

“മോഹന്‍ലാലിന്റെ റേഞ്ചും പൊട്ടന്‍ഷ്യലും ഒക്കെ കണ്ടു വളര്‍ന്നതാ നമ്മളും…ലൂസിഫറിലെ പികെ രാംദാസിന്റെ റോളില്‍ രജിനീകാന്തിനെയൊ കമല്‍ഹാസനെയൊ വിളിച്ചാല്‍ വന്നു അഭിനയിക്കുമായിരിക്കും അല്ലെ..അതോ വന്നഭിനയിച്ചില്ലെങ്കില്‍ അവര്‍ വിശാലാമനസ്‌കരല്ല എന്നാണൊ പറയുക.” ജേക്ക്ബ് ഊരാളി എന്നയാള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ