‘ദൃശ്യം 3’യുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ മോഹന്‍ലാലിനെ ആവേശത്തോടെ സ്വീകരിച്ച് കുട്ടികള്‍. തൃപ്പൂണിത്തുറ ഭവന്‍സ് വിദ്യാ മന്ദിറലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടക്കുന്നത്. സ്‌കൂളില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. സിനിമയിലെ കഥാപത്രമായ ജോര്‍ജുക്കുട്ടിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ സ്‌കൂളില്‍ എത്തിയത്.
മോഹന്‍ലാലിനെ കണ്ടതും കുട്ടികള്‍ എല്ലാവരും ആവേശത്തിലായി ലാലേട്ടാ എന്ന് വിളിക്കാന്‍ തുടങ്ങി. കുട്ടികളുടെ സ്‌നേഹത്തിന് മുമ്പില്‍ കൈകൂപ്പി എല്ലാവരോടും സംസാരിച്ച ശേഷമാണ് താരം മടങ്ങിയത്. ‘തലമുറകളുടെ നായകന്‍’, ‘പിള്ളേരുടെ സ്പിരിറ്റ് കണ്ടില്ലേ’, ‘കൊച്ചുകുട്ടികള്‍ പോലും അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നു’, ‘ജെന്‍ സി…ആല്‍ഫ എല്ലാവരേയും ഏട്ടന്‍ തൂക്കി’ എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
അതേസമയം, ദൃശ്യം 3യുടെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ ജീത്തു ജോസഫും അണിയറപ്രവര്‍ത്തകരും പ്ലാന്‍ ചെയ്തിരിക്കുന്നത്. വാഗമണ്‍ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. 2013ല്‍ ആയിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം എത്തിയത്. 2021ല്‍ ആയിരുന്നു രണ്ടാം ഭാഗം എത്തിയത്. ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ മൂന്നാം ഭാഗം പ്രഖ്യാപിക്കുകയായിരുന്നു.