കുഞ്ഞാലി മരയ്ക്കാറുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍; ചിത്രം തിയേറ്ററുകളിലെത്തുക 2020ല്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം “മരക്കാര്‍ അറബിക്കടലിന്റെ സിംഹ”ത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ അവസാന ഘട്ടത്തില്‍. മൂന്ന് നാല് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഇനി അവേശേഷിക്കുന്നത്. നടന്‍ മോഹന്‍ലാലാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ അറിയിച്ചത്. ചിത്രം ഏറ്റവും മികച്ചതാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും, വലിയൊരു സിനിമ വെറും മൂന്നു മാസം കൊണ്ട് ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വന്‍ താരനിരയാണ് ചിത്രത്തിലുള്ളത് . മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്. പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പൂജ കുമാര്‍, നെടുമുടി വേണു, ബാബുരാജ്, മാമുക്കോയ, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം അടുത്ത വര്‍ഷമാകും തിയേറ്ററുകളിലെത്തുക.

രാഷ്ട്രീയത്തിലേക്കില്ലെന്ന് ലൈവ് വീഡിയോയില്‍ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു. കക്ഷി രാഷ്ട്രീയം തല്‍ക്കാലമില്ലെന്നും തനിക്കറിയാവുന്നതേ ഞാന്‍ ചെയ്യുവെന്നും രാഷ്ട്രീയം തനിക്കറിയാവുന്ന പണിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു സിനിമയില്‍ അഭിയിച്ചു എന്നു വെച്ച് രാഷ്ട്രീയത്തിലേക്ക് വരാന്‍ പറ്റില്ല. കേരളത്തിലെ സാഹചര്യത്തില്‍ അത് ഒട്ടും സാധ്യമല്ല. അതൊരു വലിയ ഇടമാണ്. അതിനാല്‍ തന്നെ വലിയ ഗൗരവത്തോടെയാണ് അതിനെ നോക്കി കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റേതായി റിലീസിംഗിന് പുതിയ ചിത്രം ലൂസിഫറിന്റെ സെന്‍സറിംഗ് നാളെ നടക്കും. താന്‍ പ്രതീക്ഷിച്ചതിലും മേലെയാണ് ലൂസിഫര്‍ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍.

Latest Stories

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം