ബിഗ് ബാസിൽ എത്തിയ ശേഷം വോട്ട് അഭ്യർഥിച്ചുളള രേണു സുധിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താൻ ആദ്യ ആഴ്ച തന്നെ എവിക്ഷനിൽ എത്തിയെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചുളള വീഡിയോ ആയിരുന്നു രേണു സുധിയുടെ യൂടൂബ് ചാനലിൽ വന്നത്. വീഡിയോയ്ക്ക് പിന്നാലെ ബിഗ് ബോസ് വീടിനകത്ത് കഴിയുന്ന രേണു എങ്ങനെയാണ് ഈ വീഡിയോ യൂടൂബിൽ പോസ്റ്റ് ചെയ്തത് എന്ന കൺഫ്യൂഷനിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ രേണുവിന്റെ മുൻകുട്ടികണ്ടുളള നീക്കം കയ്യോടെ പൊക്കിയിരിക്കുകയാണ് ബിഗ് ബോസ്.
രേണുവിന്റെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് അവതാരകനായ മോഹൻലാലാണ് സംഭവം വിശദീകരിച്ചത്. ഇങ്ങനെയുള്ള കാര്യങ്ങൾ പൈറസിക്ക് തുല്യമാണ് എന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസിന് വന്ന ഒരു കത്ത് വായിക്കുകയായിരുന്നു മോഹൻലാൽ ആദ്യം ചെയ്‍തത്. ബിഗ് ബോസിൽ സംപ്രേഷണം ചെയ്യുന്നതിന് മുന്നേ, നടക്കുന്ന കാര്യങ്ങൾ വീഡിയോ ആയി പുറത്തുവരുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതനുസരിച്ച് മൂന്ന് പേര് ബിഗ് ബോസ് ഹൗസ് പരിശോധിക്കാൻ മോഹൻലാൽ വീട്ടിലേക്ക് പറഞ്ഞയച്ചു. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്നായിരുന്നു രേണു സുധി ചെയ്‍ത പ്രവർത്തി പുറത്തുവന്നത്.
ആ വീഡിയോ ടെലികാസ്റ്റ് ചെയ്യാൻ മോഹൻലാൽ നിർദ്ദേശിക്കുകയായിരുന്നു. ആദ്യ ആഴ്ച തന്നെ എലിമിനേഷനിൽ വന്നു, എനിക്ക് വോട്ട് ചെയ്യണം എന്ന് രേണു സുധി പറയുന്ന വീഡിയോ ആണ് പ്രദർശിപ്പിച്ചത്. രേണു സുധി ബിഗ് ബോസിൽ വരുന്നതിന് മുൻപേ ചെയ്‍തുവെച്ച വീഡിയോ ആയിരുന്നു ഇത്. ഇത് ശരിയായില്ല എന്ന് മോഹൻലാൽ പറഞ്ഞു. ‘ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങൾ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസി തന്നെയാണ്’ എന്നായിരുന്നു മോഹൻലാൽ വ്യക്തമാക്കിയത്. തുടർന്ന് ക്ഷമ ചോദിക്കുന്ന രേണു സുധിയെയും ഷോയിൽ കണ്ടു. യൂട്യൂബ് നോക്കുന്ന കസിനോട് ചോദിച്ച്, ഇത് ശരിയാകുമോയെന്ന് എന്ന് രേണു സുധി ബിഗ് ബോസിലെ ക്യാമറയെ നോക്കി പറയുന്നതും കാണാമായിരുന്നു. ഇനി എങ്ങനെ ഉണ്ടെങ്കിലും അത് ഇടരുതെന്ന് കസിനോട് രേണു പറഞ്ഞു. പിന്നാലെ ബിഗ് ബോസ് എന്നോട് ക്ഷമിക്കുക എന്നും അവർ പറയുന്നുണ്ട്.