മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ്; എമ്പുരാന് വേണ്ടി ആരാധകരുടെ കാത്തിരിപ്പ്

ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാനുവേണ്ടി കാത്തിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.

മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് എമ്പുരാന്റെ പുതിയ അപ്ഡേറ്റ് പുറത്തുവരുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്.എമ്പുരാന് പുറമേ മലൈക്കോട്ടൈ വാലിബന്‍, റാം, ബറോസ് തുടങ്ങിയ സിനിമകളുടെയും അപ്‌ഡേറ്റുകള്‍ മെയ് 21ന് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സിനിമകളുടെ അപ്‌ഡേറ്റുകളോടെ പ്രിയനടന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത എത്തുമെന്നാണ് റിപ്പോര്‍ട്ട്.

എമ്പുരാന്‍ ചിത്രീകരണം അടുത്തയാഴ്ച തമിഴ്നാട്ടിലെ മധുരയില്‍ ആരംഭിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. എന്നാല്‍ എമ്പുരാനില്‍ സഹ നിര്‍മ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുമെന്നും സൂചനകളുണ്ട്.

400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രീ-പ്രൊഡക്ഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യയ്ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ ലൊക്കേഷനുകളിലാണ് ചിത്രമൊരുക്കുന്നത്.

Latest Stories

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍