മെട്രോമാന്‍ ഇ ശ്രീധരനായി മോഹന്‍ലാല്‍, റിമ കല്ലിങ്കല്‍ നായിക

കൊച്ചിമെട്രോയെയും മെട്രോമാന്‍ ശ്രീധരനെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ . മെട്രോയ്ക്കായി വീടും സ്ഥലവും നഷ്ടമാകുന്ന യുവതിയുടെ കഥ പറയുന്ന അറബിക്കടലിന്റെ റാണി -ദി മെട്രോ വുമണ്‍ എന്ന ചിത്രത്തില്‍ മെട്രോമാന്‍ ശ്രീധരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക . എറണാകുളത്തെ ഒരു തുണിക്കടയില്‍ ജോലിചെയ്യുന്ന തൃപ്പൂണിത്തുറക്കാരിയായ ലതിക എന്ന യുവതിയായാണ് റീമ എത്തുന്നത്. എം പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവും എംയു പ്രവീണും ചേര്‍ന്നാണ്.

അതേസമയം സജു തോമസിന്റെ രചനയില്‍ ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയുടെ തിരക്കിലാണ് മോഹന്‍ലാല്‍. മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്. ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അറബിക്കടലിന്റെ റാണി എത്തുക.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ