'അപ്പോള്‍ എങ്ങനാ... ഉറപ്പിക്കാവോ?..; 'സ്ഫടികം' റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

കാത്തിരിപ്പിന് ഒടുവില്‍ ‘ആടുതോമ’ വീണ്ടും എത്തുന്നു. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിന്റെ ആടുതോമ. ഭദ്രന്റെ ‘സ്ഫടികം’ സിനിമയുടെ റി-റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അടുത്ത വര്‍ഷം ഫെബ്രുവരി 9ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ഒരു കുറിപ്പോടെയാണ് മോഹന്‍ലാല്‍ റിലീസ് തിയതി പങ്കുവച്ചിരിക്കുന്നത്. ”എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.”

”ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മീശ പിരിച്ചും മുണ്ട് മടക്കിക്കുത്തിയും ആഘോഷിക്കപ്പെട്ട പല മോഹന്‍ലാല്‍ കഥാപാത്രങ്ങളിലുമുള്ള അതിഭാവുകത്വവും അതിനായകത്വവും അകലെ നില്‍ക്കുന്ന കഥാപാത്ര സൃഷ്ടിയാണ് തോമസ് ചാക്കോ എന്ന ആടുതോമ. അവതരണത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം റിയലിസ്റ്റിക് ഫീല്‍ സമ്മാനിച്ച സിനിമ.

നാട്ടുകാര്‍ക്ക് മുമ്പില്‍ മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ, കൂട്ടുകാര്‍ക്ക് ചങ്ക് കൊടുക്കുന്നവന്‍ എന്നാല്‍ അച്ഛന്‍ ചാക്കോ മാഷിന് കണക്കിലും കണക്കുകൂട്ടലിലും ഒരു പോലെ പിഴച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ. 1995 മാര്‍ച്ച് 30ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി