വാലിബനായി മോഹന്‍ലാല്‍; ആക്ഷനും കട്ടും പറഞ്ഞ് ലിജോ, ചിത്രങ്ങള്‍

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ ഒരുങ്ങുന്ന ‘മലൈകോട്ടൈ വാലിബന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ ആരംഭിച്ചു. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആണ് ചിത്രീകരണം നടക്കുന്നത്. ഇന്ന് രാവിലെയാണ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നത്.

ചടങ്ങില്‍ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശേരി, മറ്റു താരങ്ങള്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

2022 ഡിസംബര്‍ 23നാണ് എല്‍ ജെപി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റടിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്കാണ് മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആമേനിലെ മികച്ച ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്. ഹരീഷ് പേരടിയും അഭിനയിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ