കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കെജിഎഫിലെ പ്രശസ്ത കന്നട സിനിമ താരം മോഹന്‍ ജുനേജ അന്തരിച്ചു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള മോഹന്‍ ജുനേജ കേരളത്തില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ നടനാണ്. ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ് മോഹന്‍. ബെംഗളൂരുവിലാണ് സ്ഥിരതാമസം. ഏറെ നാളായി അസുഖബാധിതനായിരുന്ന താരം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മോഹന്‍ ജുനേജയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും.

രാജ്യത്താകെ തരംഗമായ കെജിഎഫ് ഒന്ന് രണ്ട് ഭാഗളിലും വേഷമിട്ട മോഹന്‍ ജുനേജ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ നായകന്റെ ബില്‍ഡപ്പിന് മോഹന്‍ ജുനേജയുടെ കഥാപാത്രത്തിന്റെ പ്രകടനം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ഈ രംഗങ്ങള്‍ ഏറെ പ്രചരിക്കപ്പെട്ടിരുന്നു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും