മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ഡിസംബറില്‍; ചിത്രത്തില്‍ തൃഷയും ദുര്‍ഗയും

ഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷ ആകുവാന്‍ ആണ് സാധ്യത.

നിവിന്‍ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തില്‍ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു.മോഹന്‍ലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍.മലയാളി നായിക ദുര്‍ഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.ഈ ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു.കേരളത്തില്‍ കൊച്ചിയോടൊപ്പം യു കെ,ഈജിപ്ത് എന്നിവിടങ്ങളിളും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട്.ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്