ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് നടനും അവതാരകനുമായ മിഥുന്‍ രമേഷിന്റെ ഭാര്യ ലക്ഷ്മി മേനോന്‍. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ തനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. മരുന്ന് കഴിച്ചില്ലെങ്കില്‍ മൂഡ് സ്വിങ്‌സ് വരും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നൊക്കെ തോന്നും എന്നാണ് ലക്ഷ്മി പറയുന്നത്.

”സമൂഹത്തില്‍ നല്ല രീതിയില്‍ ആക്റ്റീവ് ആയിട്ടിരിക്കുന്ന ഒരു വ്യക്തി പെട്ടന്ന് ഡിപ്രഷന് ചികിത്സ തേടി എന്ന് കേട്ടാല്‍ ആരും അത് അംഗീകരിക്കില്ല. അതുപോലെയാണ് എന്റെ കാര്യം. ഞാന്‍ ഇപ്പോഴും ഡിപ്രഷന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിക്കഴിഞ്ഞാല്‍ എനിക്ക് മൂഡ് സ്വിങ്‌സ് തുടങ്ങും.”

”ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്ന തരത്തിലുള്ള ചിന്തകള്‍ ഒക്കെ വരും. ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ എനിക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കണം. ബാലന്‍സ് ചെയ്ത് കൊണ്ട് പോയില്ലെങ്കില്‍ പ്രശ്‌നമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് മൂഡ് സ്വിങ്‌സ് വരാറില്ല.”

”ഡിപ്രഷന്‍ പൂര്‍ണമായും നിയന്ത്രണത്തിലാണ്. എനിക്ക് ഡിപ്രഷന് ആദ്യം വന്നപ്പോള്‍ ഭയങ്കര ദേഷ്യമായിരുന്നു. എന്താണ് കാരണമെന്ന് അറിയാതെ വീട്ടുകാര്‍ ഭയന്നു. ഒടുവില്‍ ഡോക്ടറെ പോയി കണ്ടു. അമ്മയും ഭര്‍ത്താവ് മിഥുനും മകളും ആ സമയങ്ങളില്‍ കൂടെ നിന്നു. തുടര്‍ച്ചയായ ആത്മഹത്യാപ്രേരണ ഉണ്ടായിരുന്നു” എന്നാണ് ലക്ഷ്മി പറയുന്നത്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ലക്ഷ്മി ഇപ്പോള്‍. മിഥുന് ബെല്‍സ് പാള്‍സി രോഗം പിടിപെട്ടതിന് പിന്നാലെ തിരുപ്പതിയില്‍ പോയ മൊട്ട അടിച്ച ലക്ഷ്മിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മിഥുന്‍ തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്