ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും : 'മിഷന്‍ കൊങ്കണ്‍' വരുന്നു

ഒടിയന് ശേഷം വീണ്ടും മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു. ‘മിഷന്‍ കൊങ്കണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക.

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അണിയറക്കാര്‍ തയ്യാറായിട്ടില്ല.

2018-ലാണ് മോഹന്‍ലാലും ശ്രീകുമാറും ഒന്നിച്ച ഒടിയന്‍ പുറത്തിറങ്ങുന്നത്. ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ആ ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ