തിരിച്ചുവരവിലും വിജയം, 'ജവാന്റെ' കുതിപ്പില്‍ പിടിച്ചു നിന്ന് അനുഷ്‌ക; 'മിസ് ഷെട്ടി മിസ്റ്റര്‍ പോളി ഷെട്ടി' ഇനി ഒ.ടി.ടിയില്‍

അനുഷ്‌ക ഷെട്ടി ചിത്രം ‘മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി’ ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒക്ടോബര്‍ 5ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാന്റെ’ കുതിപ്പിനിടയിലും മിസ് ഷെട്ടി മികച്ച വിജയം നേടിയിരുന്നു.

12.5 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. 2020ല്‍ പുറത്തിറങ്ങിയ ‘നിശബ്ദം’ എന്ന ചിത്രത്തിന് ശേഷം എത്തിയ അനുഷ്‌ക ചിത്രമാണിത്.

നവീന്‍ പോളിഷെട്ടി ആയിരുന്നു നായകനായി എത്തിയത്. മഹേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷന്‍സാണ്. ഛായാഗ്രാഹണം നിരവ് ഷായാണ്. സംഗീതം രാധനാണ് നിര്‍വഹിച്ചത്. അനുഷ്‌ക ഷെട്ടിക്ക് വീണ്ടും വമ്പന്‍ സിനിമകളിലേക്ക് ഓഫറുകളും ലഭിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ജയസൂര്യയുടെ ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിലാണ് അനുഷ്‌ക ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അനുഷ്‌കയുടെ ആദ്യ മലയാള ചിത്രമാണിത്. ഇത് കൂടാതെ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിലെ നായികയായി അനുഷ്‌കയെ പരിഗണിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ