'ഉയിരേ'; ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ മിന്നല്‍ മുരളിയിലെ ഗാനം

ബേസില്‍ ജോസഫിന്റെ (Basil Joseph) ഗോദയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ‘ആരോ നെഞ്ചില്‍’ അടക്കം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച ഗാനങ്ങളുടെ സംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍ (Shaan Rahman) ആയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസ് ആയി അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ബേസിലിന്റെ പുതിയ ചിത്രം മിന്നല്‍ മുരളിക്ക് (Minnal Murali) സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനും സുഷിന്‍ ശ്യാമുമാണ്. ചിത്രത്തില്‍ ഷാന്‍ ഈണം പകര്‍ന്ന ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്.

‘ഉയിരേ ഒരു ജന്മം നിന്നേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസ് ആണ്. ഡിസംബര്‍ 24നാണ് റിലീസ്.

സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്. സ്റ്റണ്ട്‌സ് സുപ്രീം സുന്ദര്‍. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും