മിന്നൽ മുരളിയും മുത്തയ്യ മുരളിയും ഒറ്റ ഫ്രെയിമിൽ; ചിത്രങ്ങൾ പങ്കുവെച്ച് ടൊവിനോ തോമസ്

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളിധരനെ ജിമ്മിൽ വെച്ച് കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ടൊവിനോ ചിത്രങ്ങൾ പങ്കുവെച്ചത്.

ജിമ്മിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇന്നത്തെ വര്‍ക്ക് ഔട്ട് സൂപ്പര്‍ എക്സൈറ്റിംഗ് ആയിരുന്നു. “ഇന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ചു. ഫാന്‍ ബോയ് മൊമന്‍റ്.” എന്നാണ് ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ടൊവിനോയുടെയും മുത്തയ്യ മുരളിധരന്റെയും നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായി എത്തിയിരിക്കുന്നത്. മിന്നൽ മുരളിയും സ്പിന്നർ മുരളിയും കണ്ടുമുട്ടി എന്നൊരു ആരാധകൻ കമന്റ് ചെയ്തു.

രു ടെസ്റ്റ് മത്സരത്തിന് ആറിലധികം വിക്കറ്റ് ശരാശരിയുള്ള അദ്ദേഹം കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 800 ടെസ്റ്റ് വിക്കറ്റുകളും 530-ലധികം ഏകദിന വിക്കറ്റുകളും നേടിയ ഒരേയൊരു ബൗളറാണ് അദ്ദേഹം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ 214 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1,711 ദിവസം ഒന്നാം റാങ്കിൽ ഇരുന്നതിന്റെ റെക്കോഡും മുരളിക്ക് അവകാശപ്പെട്ടതാണ്. 1996 ലോകകപ്പ് ജയിച്ച ശ്രീലങ്കൻ ടീമിന്റെ ഭാഗം കൂടി ആയിരുന്നു മുരളി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ