മലയാളികള്‍ നിര്‍ബന്ധമായും കാണേണ്ട സിനിമ; ഭൂമിയിലെ മനോഹര സ്വകാര്യം കണ്ട് മന്ത്രി വി.എസ് സുനില്‍ കുമാര്‍

ഷൈജു അന്തിക്കാട് ചിത്രം “ഭൂമിയിലെ മനോഹര സ്വകാര്യം” മലയാളികള്‍ നിര്‍ബന്ധമായും കാണേണ്ട സിനിമയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ ഈ സിനിമക്ക് വലിയ പ്രസക്തിയുണ്ടെന്നും തൃശൂരില്‍ സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി പ്രതികരിച്ചു.

“”വളരെ നല്ലൊരു സിനിമയാണ്, പരമാവധി ആളുകള്‍ കാണേണ്ട സിനിമയാണ്, സിനിമ വെറുമൊരു എന്റര്‍ടെയിന്‍മെന്റ് മാത്രമല്ലല്ലോ, ഇതിലൊരു വലിയ സന്ദേശമുണ്ട്. പ്രണയം മതം വിശ്വാസം തുടങ്ങിയ കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യവും അസംബന്ധവും തമ്മിലുള്ള സംഘര്‍ഷമുണ്ട്. ഈ സിനിമ നിര്‍ബന്ധമായും മലയാളികള്‍ കാണേണ്ട സിനിമയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് വലിയ പ്രസക്തിയുണ്ട്”” എന്നാണ് മന്ത്രിയുടെ വാക്കുകള്‍.

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ