ഞങ്ങള്‍ തമ്മിലുള്ളത് 26 വയസ്സിന്റെ വ്യത്യാസം, അവള്‍ എന്നെ ഇടയ്ക്ക് 'അച്ഛാ' എന്ന് വിളിക്കും: മിലിന്ദ് സോമന്‍

53 കാരനായ മിലിന്ദ് സോമന്റെയും 27 കാരിയായ അങ്കിതയുടെയും വിവാഹത്തെ ആരാധകര്‍ ആഘോഷിച്ചതിനൊപ്പം വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട്

അച്ഛനും മകളും എന്ന പരിഹാസമാണ് ഇരുവരും ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മിലിന്ദ്. “അങ്കിത് എപ്പോഴെങ്കിലും “അച്ഛാ” എന്ന് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് “യെസ്” എന്നായിരുന്നു മിലിന്ദിന്റെ മറുപടി. ഈ ഉത്തരം കേട്ട് അങ്കിത പുഞ്ചിരിച്ചു. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു.

പ്രായവ്യത്യാസം കാരണം സമൂഹം തങ്ങളെ കാണുന്ന രീതികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. പ്രണയത്തിന് പ്രായം ഒരു തടസ്സമല്ല. ആരൊക്കെ തമ്മില്‍ പ്രണയിക്കണം, എങ്ങനെയുള്ളവര്‍ തമ്മില്‍ പ്രണയിക്കണം എന്നുള്ള നിബന്ധനകളെല്ലാം സമൂഹം മുന്നോട്ടുവെക്കുകയാണ്. ഇരുവരും പറയുന്നു.

സീനിയര്‍ ഫ്‌ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. വിവാഹ ശേഷം ജോലി രാജിവച്ചു. അലിഷാ ചീനായുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്. കാര്‍ത്തി ചിത്രം പയ്യയില്‍ വില്ലന്‍ വേഷത്തിലും മിലന്‍ എത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ