ചാനല്‍ ഗായകനായി കുഞ്ചാക്കോ ബോബന്‍; ചിത്രത്തിന്റെ പേര് 'മികച്ച നടന്‍ മോഹന്‍കുമാര്‍'

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിന് ” മികച്ച നടന്‍ മോഹന്‍കുമാര്‍” എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ കൃഷ്ണനുണ്ണി എന്ന ചാനല്‍ ഗായകനായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റേതാണ് കഥ.

സിനിമക്കുള്ളിലെ സിനിമയുടെ രസകരമായ കഥ പറയുന്ന സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്നത്. പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക.

ടൈറ്റില്‍ കഥാപാത്രമായ മോഹന്‍കുമാര്‍ എന്ന നിര്‍മാതാവായി സിദ്ദിഖ് എത്തുന്നു. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍താരനിര അണിയറയിലുണ്ട്. എറണാകുളത്തും കാശ്മീരിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Latest Stories

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ