ലെസ്ബിയന്‍ ജീവിതം വേറിട്ട പ്രമേയത്തിലൂടെ; ശ്രദ്ധ നേടി ഹ്രസ്വചിത്രം 'മീ അമോര്‍'

ലെസ്ബിയന്‍ ജീവിതം വേറിട്ട പ്രമേയത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടി ഹ്രസ്വചിത്രം മീ അമോര്‍. ലെസ്ബിയനിലേക്ക് അകൃഷ്ടയാകുന്ന പെണ്‍കുട്ടിയും അവിടെ രക്ഷകയും തിരുത്തലുമായി അമ്മയുടെ കടന്നു വരവുമാണ് ചിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിഷയത്തിന്റെ വ്യത്യസ്തമായ അവതരണം തന്നെയാണ് മീ അമോറിനെ ശ്രദ്ധേയവും മനോഹരവുമാക്കുന്നത്.

ഒരു പെണ്‍കുട്ടിയുടെ ചാറ്റിങ്ങിലൂടെ സംസാരിച്ചു തുടങ്ങുന്ന ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നല്ല സന്ദേശത്തോടെയാണ് അവസാനിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മൂന്നുദിനം പിന്നിടുമ്പോള്‍ ഈ ഹ്രസ്വ ചിത്രത്തിന് അറുപതിനായിരത്തിന് മുകളില്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.

ബാസോത് ടി ബാബുരാജാണ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂമരം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം അനശ്വര്‍.

Latest Stories

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും