ബിജു മേനോന്റെ നായികയായി മേതിൽ ദേവിക; സംവിധാനം ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹൻ

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്ജേതാവായ  വിഷ്ണു മോഹന്റെ പുതിയ  ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയിലൂടെ പ്രശസ്ത നർത്തകിയായ മേതിൽ ദേവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നെങ്കിലും അതൊന്നും മേതിൽ ദേവിക സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ  ദേവിക മലയാളത്തിൽ വരികയാണ്.  ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

മേതിൽ ദേവിക, ബിജു മേനോൻ എന്നിവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങീ പ്രമുഖരും ‘കഥ ഇന്നുവരെ’ എന്ന  ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോണാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. അശ്വിൻ ആര്യൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.   പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു മോഹൻ സ്റ്റോറീസും ഹാരിസ് ദേശവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി