ജാവേദ് അലിയുടെ മനോഹര ശബ്ദത്തില്‍ 'മര്‍ഹബാ...'; മേരാ നാം ഷാജിയിലെ പുതിയ ഗാനം റിലീസ് ചെയ്ത് ദുല്‍ഖര്‍

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജിയിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഗായകന്‍ ജാവേദ് അലി പാടിയ “മര്‍ഹബാ…” എന്നു തുടങ്ങുന്ന മനോഹരഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നവാഗതനായ എമില്‍ മുഹമ്മദാണ് ഈണം പകര്‍ന്നിരിക്കുന്നത്. ജാവേദ് അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണിനിരക്കുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

https://www.facebook.com/DQSalmaan/posts/1694158044020000?__xts__[0]=68.ARBi6K_f2H1JV0hEIXPO3vyZKXuft5OZaAsnsQsDugQMQGJpFN16f9GSo0qz5fvZ7lRYOwRAr1vsjR16bmagqpzC1VNqOFmUXuMtry4DZD5T7mx64ZCsUX7goaSElYNhjNF5zFv0sBnSfB_HsD6I1XQJknocIX32m-z0yGxd15MVO8Tr_q2yx9aLXM8dOIMGgpTMfP3f6A9Im3mgqJgMVOGhi2LFahIZQXbRdLs9bLR3SMchAgCSfMs_T9bv_UQzqiLUb2vx_Lz2JAGDMZiZ6cikd7LUMGtonwtI9amU-Cc4cX6cSkXnPV35yjKNjp4EzrLPFyDiK0LvKPIgXz_yRXfWOw&__tn__=-R

ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍