നെപ്പോട്ടിസം വാഴുമ്പോള്‍.. മീനാക്ഷിക്കൊപ്പം കുഞ്ഞാറ്റ; താരപുത്രിമാരുടെ വൈറല്‍ കോമ്പോ, ക്യാപ്ഷന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താരപുത്രിമാരുടെ ഒത്തുചേരല്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന തേജ ലക്ഷ്മിയുടെയും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മീനാക്ഷിയാണ് തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ ക്രെഡിറ്റ് കുഞ്ഞാറ്റയ്ക്കാണ് മീനാക്ഷി നല്‍കിയിരിക്കുന്നത്. ഒരു കഫേയിലാണ് താരപുത്രിമാരുടെ സംഗമം എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ‘നെപ്പോട്ടിസം ടേക്ക് ഓവര്‍’ എന്ന ക്യാപ്ഷനാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് കുഞ്ഞാറ്റ നല്‍കിയിരിക്കുന്നത്.

ഇങ്ങനെയൊരു കൂട്ടുകെട്ട് ഇവര്‍ തമ്മിലുണ്ടായിരുന്നു എന്നത് ആരാധകര്‍ക്കും പുതിയ അറിവാണ്. മീനാക്ഷി പങ്കുവച്ച ചിത്രത്തിന് താഴെ ഇവരെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, താരപുത്രിമാര്‍ ആയിട്ടും ഇവര്‍ ഇതുവരെ സിനിമയിലേക്ക് വന്നിട്ടില്ല.

വിദേശത്തു പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോള്‍ നാട്ടില്‍ അവധി ആഘോഷിക്കുകയാണ്. സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞാറ്റ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ചെന്നൈയിലെ ഉര്‍വശിയുടെ വീട്ടിലെത്തിയ ചിത്രങ്ങളും കുഞ്ഞാറ്റ പങ്കുവച്ചിരുന്നു.

കഴിഞ്ഞ ദിവസം കല്‍പ്പനയുടെ മകളായ ശ്രീസംഖ്യയ്‌ക്കൊപ്പമുള്ള ചിത്രവും കുഞ്ഞാറ്റ പങ്കുവച്ചിരുന്നു. മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ