മീന വീണ്ടും മലയാളത്തിലേക്ക്; 'ആനന്ദപുരം ഡയറീസ്' ട്രെയ്​ലർ പുറത്ത്

തെന്നിന്ത്യൻ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ൻ്റെ ട്രെയ്ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

മുടങ്ങി പോയ പഠനം പൂർത്തിയാക്കാൻ എത്തുന്ന വിദ്യാർത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. കോളേജ് ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിനായി കെ എസ് ചിത്ര ആലപിച്ച ‘ആര് നീ കൺമണി…’ എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ‘ഇന്നീ ജീവിതം…’, ‘സത്യമേവ ജയതേ…’, ‘കണ്ണിലൂറുമൊരു…’ തുടങ്ങിയ ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെ ലിറക്കൽ വീഡിയോയും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്‌സൺ വിജയൻ എന്നിവർ ഈണം നല്‍കിയ ഗാനങ്ങൾ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ മാര്‍ച്ച് ആദ്യ വാരത്തോടെ തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

സജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേർന്നാണ്.

സത്യകുമാർ, പി ശശികല എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. വിനോദ് മംഗലത്താണ് പ്രൊഡക്ഷൻ കൺട്രോളർ. നാസ്സർ എമ്മാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ.

ബാബാ ഭാസ്‌കർ, സ്പ്രിംഗ് എന്നിവര്‍ ചേര്‍ന്നാണ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്. കല- സാബു മോഹൻ, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി,

അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ -വന്ദന ഷാജു എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ