'നമ്മളെ മുതലാക്കി ജീവിക്കുന്ന ചില കൂട്ടുകാരുണ്ടല്ലോ'; മറിയം വന്ന് വിളക്കൂതിയുടെ കിടിലന്‍ പ്രൊമോ വീഡിയോ

സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന “മറിയം വന്ന് വിളക്കൂതി”യുടെ രസകരമായ രണ്ടാമത്തെ പ്രൊമോ വീഡിയോ പുറത്ത്. സേതുലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.

ഇതിഹാസ എന്ന ചിത്രത്തിനു ശേഷം എ ആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ചിത്രം റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ബൈജു സന്തോഷ്,സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, ഷിയാസ് എം എ, ബിനു അടിമാലി, ഐറിന്‍ മിഹാല്‍ കൊവിച്ച്, ഫാജിത, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, ഇംമ്പാച്ചി, സന്ധൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് വസീം-മുരളി സംഗീതം പകരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍