ഇത് ടിക് ടോക്ക് ഉണ്ണിയാ....; 'മാര്‍ഗംകളി'യില്‍ ടിക് ടോക് പ്രാന്തനായി ഹരീഷ് കണാരന്‍

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ഗംകളി അണിയറയില്‍ ഒരുങ്ങുകയാണ്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന “മാര്‍ഗംകളി”യില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ഈ കോമഡി-പ്രണയ ചിത്രത്തില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഇതില്‍ ഹരീഷ് കണാരന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടിക് ടോക് പ്രാന്തനായ ടിക് ടോക്ക് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ഹരീഷ് കണാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വളരെ രസകരമായാണ് ക്യാരക്ടര്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. “നുള്ളി കളയാന്‍ ഞാന്‍ പാലുണ്ണിയോ പുഴുങ്ങി കളയാന്‍ മുട്ടേടെ ഉണ്ണിയോ അല്ല ഇത് ടിക്ടോക് ഉണ്ണിയാ…” എന്നാണ് ഹരീഷ് കണാരന്റെ കഥാപാത്രം സ്വയമേ അവകാശപ്പെടുന്നത്.

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം ഗോപി സുന്ദറും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ