മരട് ഫ്‌ളാറ്റ് നിലംപൊത്തിയപ്പോൾ നഷ്ടം ഈ താരങ്ങൾക്കും

നിയന്ത്രിത സ്‌ഫോടനങ്ങളിൽ തകർന്നടിഞ്ഞ് മരടിലെ ഫ്‌ളാറ്റുകൾ. ഇന്നും നാളെയുമായി നിയന്ത്രിത സ്ഫോടനത്തിലൂടെ മരട് ഫ്ളാറ്റുകൾ പൂർണ്ണമായും നിലംപതിക്കും. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകളാണ് ഇന്ന് നിലം പൊത്തിയത്. മലയാള സിനിമയിലെ പ്രമുഖരുടെ ഫ്‌ളാറ്റുകൾ കൂടിയാണ് ഇന്ന് തകർന്നടിഞ്ഞത്.

നടൻ സൗബിൻ ഷാഹിർ, നടി ആൻ അഗസ്റ്റിൻ, സംവിധായകരായ ബ്ലെസി, മേജർ രവി എന്നിവർക്കും ഇവിടെ ഫ്‌ളാറ്റുകളുണ്ടായിരുന്നു. ഇന്ന് പൊളിച്ചു നീക്കിയ ഹോളി ഫെയ്ത്തിലും ആൽഫ സെറീനിലുമാണ് ഇവരുടെ ഫ്ളാറ്റുകൾ. ആദ്യം പൊളിച്ച് നീക്കിയ ഹോളി ഫെയ്ത്ത് എച്ച് 2ഒയിലായിരുന്നു സൗബിന്റെ ഫ്‌ളാറ്റ്.

ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീം കോടതി വിധി വന്നപ്പോൾ നടപടികളിൽ പ്രതിക്ഷേധിച്ച് ബ്ലെസിയും മേജർ രവിയും സൗബിനും രംഗത്തെത്തിയിരുന്നു. “”ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല”” എന്ന് ബ്ലെസി അന്ന് പ്രതികരിച്ചിരുന്നു.

“”ഇനിയും കുറേ കഷ്ടപ്പെട്ടാലെ ഇതിന്റെ ലോൺ അടയ്ക്കാൻ പറ്റൂള്ളു”” എന്ന് സൗബിൻ അന്ന് പറഞ്ഞിരുന്നു. നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ