'വിവാഹം കഴിക്കുമെന്ന് ദിലീപ് എന്നോട്‌ പറയുമായിരുന്നു', വാര്‍ത്ത വ്യാജം; നിയമപരമായി നേരിടുമെന്ന് മന്യ

വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മന്യ. വാര്‍ത്തയ്ക്ക് കമന്റ് ചെയ്താണ് മന്യയുടെ പ്രതികരണം. നടന്‍ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാര്‍ത്തയായത്. “”എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു”” എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത.

ഈ വാര്‍ത്തയുടെ കമന്റിലൂടെയാണ് ഇത് വ്യാജമാണെന്ന് മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മന്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു.

“”ഈ വാര്‍ത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണ്. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹുദൂര്‍ക്ക തമാശ പറയുമായിരുന്നു എന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്. ഈ വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലെങ്കില്‍ നിയപരമായി മുന്നോട്ട് പോകും”” എന്നാണ് വാര്‍ത്തയ്ക്ക് കമന്റായി മന്യ കുറിച്ചത്.

“”വീണ്ടും വ്യാജവാര്‍ത്തകള്‍! ഞാന്‍ കമന്റിലൂടെ പ്രതികരിച്ചു, ഇനി എനിക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കും! ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിരോധിക്കണം”” എന്നാണ് സക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് മന്യ കുറിച്ചത്.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്