തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോകുന്നു : സീമ ജി. നായർ

താരസംഘടനയായ A.M.M.Aയുടെ തലപ്പത്തേക്കില്ലെന്ന മോഹൻലാലിന്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി. നായർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

‘ശുഭദിനം, ശുഭദിനം മാത്രം… തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്.” സീമ ജി. നായരുടെ വാക്കുകൾ ഇങ്ങനെ. കഴിഞ്ഞദിവസം നടന്ന സംഘടനയുടെ ജനറൽ ബോഡിയോ​ഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മോഹൻലാൽ നിലപാടെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രാജിവെച്ച സാഹചര്യം പൂർണമായി മാറിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. പുതിയതലമുറ ഭാരവാഹിത്വത്തിലേക്ക് വരണമെന്നും അധ്യക്ഷസ്ഥാനത്തിരിക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും വിഷമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം, പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്നായിരുന്നു പൊതുവിൽ ഉയർന്ന ആവശ്യം.

Latest Stories

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്