പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ കിടപ്പറ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ലെന്ന് ബ്ലസി പറഞ്ഞു: നടി മീര വാസുദേവ്

ഒരു ഇടവേളക്ക് ശേഷം മിനിസ്‌ക്രീനിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി മീര വാസുദേവ്. ഇപ്പോഴിതാ തന്മാത്ര എന്ന സിനിമയില്‍ ലാലേട്ടനുമായി അടുത്തിടപഴകി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് അമൃത ടിവിയിലെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

തന്മാത്ര സിനിമയുടെ കഥ പറയാന്‍ ബ്ലെസി സാര്‍ വന്നപ്പോള്‍, പറഞ്ഞു ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. എന്നിട്ട് എന്നോട് ചോദിച്ചു… ഇത് നിങ്ങള്‍ക്ക് ചെയാന്‍ എന്തേലും തടസ്സം ഉണ്ടോ?’. ഈ സീന്‍ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് ബ്ലെസി സാര്‍ പറഞ്ഞു’.

സിനിമയില്‍ രമേഷനും ഭാര്യയും തമ്മില്‍ ഒരുപാട് അടുപ്പമുള്ളവരാണ്. കുടുംബവുമായി അത്രമേല്‍ ചേര്‍ന്നിരിക്കുന്ന ആളാണ് രമേഷ്. അതുകൊണ്ട് തന്നെ ആ സീന്‍ വേണം എന്ന് ബ്ലെസി സാര്‍ പറഞ്ഞു. എന്നെക്കാളും കൂടുതല്‍ ടെന്‍ഷനാകേണ്ടത് ലാലേട്ടനായിരുന്നു. അദ്ദേഹം വളരെ നന്നായിട്ടാണ് ആ സമയത്തെ കൈകാര്യം ചെയ്തത്’.

‘എനിക്കുണ്ടായിരുന്ന സീനിന് കുറച്ച് മറകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടന്‍ ഫുള്‍ വിവസ്ത്രനായിരുന്നു. ആ സീന്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് വന്ന് ക്ഷമ പറഞ്ഞു’, മീര വിശദീകരിച്ചു.
ആ രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ലാല്‍ സര്‍ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. രംഗം റെഡിയായപ്പോള്‍ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു’.

‘ആ രംഗം ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നത്, ബ്ലെസി സര്‍, അസോസിയേറ്റ് ക്യാമറാമാന്‍, ലാലേട്ടന്‍, അദ്ദേഹത്തിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, എന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ’, മീര വാസുദേവ് വ്യക്തമാക്കി.

Latest Stories

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം