ബോളിവുഡില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ ഈ നടന്റെ കൂടെയായിരിക്കും; മനസ് തുറന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍

തന്റെ ഭാവി ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ലോകസുന്ദരി മാനുഷി ഛില്ലര്‍. ബോളിവുഡ് അരങ്ങേറ്റത്തിന്റെ കാര്യത്തില്‍ അഭിനയം വേണ്ട, മെഡിസിന്‍ പഠനം മതിയെന്ന് പ്രഖ്യാപിച്ച, ലോകസുന്ദരിപ്പട്ടം ചൂടിയ ആദ്യ ഇന്ത്യക്കാരിയായ റീത ഫാരിയയാണ് മാനുഷിയുടെ മാതൃക. പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഛില്ലര്‍ പറഞ്ഞു.

ഡോക്ടര്‍ ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്. ഏത് വിഷമഘട്ടത്തിലും ഒരു കുഴപ്പവുമില്ലെന്ന് രോഗികളെ തോന്നിപ്പിക്കണമെങ്കില്‍ ഒരുതരം അഭിനയം തന്നെ വേണ്ടിവരും. അതുകൊണ്ട് ഞാന്‍ അത് രണ്ടും ഒന്നിച്ച്കൊണ്ടുപോകും എന്നാണ് തോന്നുന്നത്.

എന്തായാലും ഇപ്പോള്‍ മനസ്സില്‍ ബോളിവുഡില്ല. അടുത്തൊന്നും സിനിമാരംഗത്ത് പ്രവേശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോള്‍ ആര്‍ത്തവശുചിത്വം സംബന്ധിച്ച കാമ്പയിനിന്റെ ഭാഗമായി ഞാന്‍ യാത്രയിലായിരിക്കും-മാനുഷി ഛില്ലര്‍ പറഞ്ഞു.

ആമിര്‍ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാല്‍ ആമിറിനൊപ്പമാവണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ സിനിമകള്‍ വെറും വിനോദോപാധികളല്ല, സാമൂഹികപ്രസക്തിയുള്ളവയുമാണ് എന്നതു തന്നെ കാരണം. അതുകൊണ്ട് ഈ സിനിമകളിലെ അഭിനം എനിക്ക് ഏറെ സംതൃപ്തി നല്‍കുമെന്ന് തോന്നുന്നു. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരിയായ റീത ഫാരിയയെ സന്ദര്‍ശിക്കുക എന്നതാണ് മറ്റൊരു ആഗ്രഹമെന്നും മാനുഷി പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍