തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

ദിലീപ് ചിത്രം ‘തങ്കമണി’യുടെ ആര്‍ട്ട് വര്‍ക്കിനെ പരിഹസിച്ച യുട്യൂബര്‍ അശ്വന്ത് കോക്കിന് മറുപടിയുമായി ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ മനു ജഗത്ത്. വിമര്‍ശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല എന്ന പരിഹാസത്തിന് എതിരെയാണ് മനു ജഗത് രംഗത്തെത്തിയത്. കുറേ വര്‍ഷത്തെ കഠിന്വാധമാണ് ഈ സെറ്റ് എന്നും മനു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

മനു ജഗത്തിന്റെ കുറിപ്പ്:

തങ്കമണി എന്ന സിനിമയ്ക്ക് വേണ്ടി ഞാനും എന്റെ സഹപ്രവര്‍ത്തകരും കൂടി എനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മാക്‌സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗണ്‍ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സമയവും സാമ്പത്തികവും കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം കൊടുത്തു തന്നെയാണ് ചെയ്യാറ്.

കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിര്‍മിതി ആയതുകൊണ്ട് തെറ്റുകള്‍ വരാം..അത് ചൂണ്ടിക്കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.. എന്നുവെച്ച് വിമര്‍ശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. ഇതൊക്കെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പറയുന്ന കേട്ടു..

കുറെ വര്‍ഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയില്‍ നില്‍ക്കാന്‍ പറ്റുന്നത്. അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയര്‍പ്പൊഴുക്കിയ കുറേപ്പേരുണ്ട്.. അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാന്‍ പറ്റില്ല..

Latest Stories

നല്ല എനര്‍ജി വേണം.. നിര്‍ദേശങ്ങള്‍ നല്‍കി പൃഥ്വിരാജ്, ഒപ്പം സുരാജും മഞ്ജുവും 2000 ജൂനിയര്‍ അര്‍ട്ടിസ്റ്റുകളും; 'എമ്പുരാന്‍' തിരുവനന്തപുരത്ത്, വീഡിയോ പുറത്ത്

'ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു'; ഇബ്രാഹിം റെയ്സിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു എന്ന് അറിയാം, അടുത്ത സീസണിൽ ഇമ്പാക്റ്റ് താരമായി കളത്തിൽ ഇറങ്ങുക; സൂപ്പർ താരത്തോട് വിരാട് കോഹ്‌ലി

'റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട'; സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ

സിനിമ ഒരു വിനോദമാണ്, അതിലൂടെ രാഷ്ട്രീയം പറയാൻ പാടില്ല: ദീപു പ്രദീപ്

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു, ഇനി ലാലേട്ടന്‍ മൂവി ഫെസ്റ്റിവല്‍; 9 സിനിമകള്‍ റീ റിലീസിന്

എന്റെ പൊന്നേ..., ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു; വിപണിയെ ബാധിച്ച് യുദ്ധങ്ങള്‍; ഇനിയും വില ഉയരും

ധോണിയുടെ വിരമിക്കലിന് ശേഷം ചെന്നൈക്ക് ആരാധകർ കുറയും, പിന്നെ ആ ടീമിനെ ആരും മൈൻഡ് ചെയ്യില്ല തുറന്നടിച്ച് ഇതിഹാസം

'അവന്‍ യുവരാജിനെയും ലാറയെയും പോലെ': എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ ഇന്ത്യന്‍ ബാറ്ററെ പിന്തുണച്ച് മൈക്കല്‍ വോണ്‍

ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ട്; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ