മാടമ്പിക്കാലം അവസാനിച്ചു മേനോന്‍ സാര്‍.. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍?; ഉയരെ സംവിധായകന്‍ മനു അശോകന്‍

നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ മനു അശോകന്‍. മാടമ്പിക്കാലമൊക്കെ അവസാനിച്ചതിന് ശേഷവും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ചോദിക്കുന്നു “ഉയരെ” സംവിധായകന്‍. അനില്‍ രാധാകൃഷ്ണ മേനോനെ മാറ്റി പരിപാടി ബിനീഷിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാതിരുന്ന എസ്എഫ്ഐ ഭാരവാഹികള്‍ ദയവായി അവരുടെ കൊടി താഴെ വെയ്ക്കണമെന്നും മനു അശോകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മനു അശോകന്റ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്

ബിനീഷ് ബാസ്റ്റിന്‍, ഈ കേരളപ്പിറവി ദിനത്തില്‍ നിങ്ങള്‍ വലിയ ഒരു ഉത്തരമാണ്. എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള വലിയ ഉത്തരം. മാടമ്പിക്കാലം അവസാനിച്ചു മേനോന്‍ സാര്‍.. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍?

ബഹുമാനപ്പെട്ട യൂണിയന്‍ ഭാരവാഹികളെ, എസ്എഫ്ഐ എന്ന ആ മൂന്നക്ഷരം വളരെ വലുതാണ്, ഉന്നതമാണ്.. ഇന്നലെ ഉദ്ഘാടകനെ മാറ്റി പകരം ബിനീഷിനെക്കൊണ്ട് ആ പരിപാടി ഉദ്ഘാടനം ചെയ്യിക്കാതിരുന്ന നിങ്ങള്‍ ആ കൊടി ദയവുചെയ്ത് താഴെ വയ്ക്കുക..

പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് പിറകെ നടന്ന പ്രിന്‍സിപ്പല്‍, നിങ്ങള്‍ ആരെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കും? ഒരുപാട് പേരുണ്ട് ഇവിടെ

ബിനീഷ് ബാസ്റ്റിന്റെ ഒപ്പം,
ഒരു തൊഴിലാളി

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ