വീടിനുള്ളില്‍ മൊത്തം ആറ് തെങ്ങുകള്‍, ബാത്ത്‌റൂമില്‍ വരെ തെങ്ങ് വളര്‍ത്തി മന്‍സൂര്‍ അലിഖാന്‍; കാരണം വെളിപ്പെടുത്തി താരം

തമിഴില്‍ വില്ലന്‍ റോളില്‍ തിളങ്ങിയ താരമാണ് മന്‍സൂര്‍ അലിഖാന്‍. ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുകയാണ് താരം ഇപ്പോള്‍. താന്‍ ആരാധിക്കുന്ന താരമാണ് മന്‍സൂര്‍ അലിഖാന്‍ എന്ന് ലോകേഷ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ തന്റെ ഇഷ്ട താരത്തെ ഏത് റോളിലാകും ലോകേഷ് കാസ്റ്റ് ചെയ്യുക എന്ന് അറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അതേസമയം, അടുത്തിടെ മന്‍സൂര്‍ അലിഖാനെ വച്ച് ഒരു തമിഴ് യൂട്യൂബ് ചാനല്‍ നടത്തിയ ഷോയാണ് ശ്രദ്ധ നേടുന്നത്.

മന്‍സൂര്‍ അലി ഖാന്റെ വീട് ഇവര്‍ സന്ദര്‍ശിച്ചപ്പോഴാണ് വിചിത്രമായ ഒരു കാര്യം ശ്രദ്ധിച്ചത്. വീട്ടിനുള്ളില്‍ തെങ്ങുകള്‍ വളര്‍ത്തുന്നുണ്ട് മന്‍സൂര്‍. തന്റെ വീട്ടിലെ വിവിധ ഇടങ്ങളിലായി ആറ് തെങ്ങുകള്‍ വളരുന്നുണ്ട് എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്.

സ്വീകരണ മുറിയിലും, ബാത്ത് റൂമിലും പോലും തെങ്ങുകള്‍ വളരുന്നുണ്ട്. വീട് വയ്ക്കാന്‍ സ്ഥലം എടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന തെങ്ങുകളാണ്. അവയെ വെട്ടികളയാന്‍ തോന്നിയില്ല. വീടിനൊപ്പം തന്നെ അവയും വളരട്ടെ എന്ന് കരുതി എന്നാണ് വീട്ടിനുള്ളിലെ തെങ്ങുകളെ കുറിച്ച് മന്‍സൂര്‍ പറയുന്നത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ