'അത് അങ്ങനെയൊരു മനുഷ്യന്‍'; പുതുവര്‍ഷത്തില്‍ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക്; വൈറല്‍

2019 നെ യാത്രയാക്കി 2020 രംഗ പ്രവേശം ചെയ്തു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ആഘോഷ പരിപാടികളിലായിരുന്നു ലോകം. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മനോരമ കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള തന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രം ഫെയ്‌സ്ബുക്കിലൂടെ മമ്മൂട്ടി പങ്കുവെച്ചു. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

പുതുവര്‍ഷ സമ്മാനമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ഷൈലോക്കിന്റെ ടീസറും റിലീസ് ചെയ്തിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പാട്ടിന് നൃത്തംവയ്ക്കുന്ന മമ്മൂട്ടിയാണ് ടീസറില്‍. അങ്കമാലി ഡയറീസിലെ “തീയാമ്മേ” പാട്ടിനൊപ്പമാണ് പൊലീസുകാര്‍ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി ഡാന്‍സ് കളിക്കുന്നത്. ടീസറും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രണദീവാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ