രണ്ടു ലക്ഷത്തിനോടടുത്ത് കാഴ്ച്ചക്കാരുമായി മനോഹരത്തിലെ ഗാനം; ചിത്രം സെപ്റ്റംബര്‍ 27ന്

രണ്ടു ലക്ഷത്തോടടുത്ത് വ്യൂസുമായി വിനീത് ശ്രീനിവാസന്‍ നായകനായി റിലീസിന് തയ്യാറെടുക്കുന്ന മനോഹരത്തിലെ ആദ്യ ഗാനം .”തേന്‍തുള്ളി വീണെന്നോ…” എന്നു തുടങ്ങുന്ന ഈ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സഞ്ജീവും ശ്രേതാ മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളുടെ വരികള്‍ക്ക് സഞ്ജീവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

മനോഹരം സെപ്റ്റംബര്‍ 27ന് തീയേറ്ററുകളിലെത്തും. ഓര്‍മ്മയയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മനോഹരം. ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ദാസ് നായികയാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും അണിനിരക്കുന്നു.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ