നിഗൂഢതകള്‍ ഒളിപ്പിച്ച് മഞ്ജു വാര്യരുടെ 'കയറ്റം'; ട്രെയ്‌ലര്‍

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത “കയറ്റം” (A”HR) ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എ.ആര്‍ റഹമാന്‍ ആണ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുന്നത്. അപകടം പതിയിരിക്കുന്ന ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ന്ദ്രു സെല്‍വരാജാണ് ഛായാഗ്രാഹണം.

കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ “”അഹര്‍”” ആണ് സിനിമയുടെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ്, എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്