'പുത്തന്‍ ലുക്ക് കൊള്ളാം, എങ്കിലും എനിക്ക് ഇഷ്ടം മഞ്ജുവിന്റെ നീളം മുടിയാണ്'; ബാബു ആന്റണിയുടെ കമന്റിന് മറുപടിയുമായി താരം

നടി മഞ്ജു വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷോര്‍ട്ട് ഹെയര്‍ ലുക്കില്‍ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. പുത്തന്‍ ഹെയര്‍ സ്‌റ്റൈലില്‍ ചിരിച്ചുകൊണ്ടുളള ചിത്രം മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിന് നടന്‍ ബാബു ആന്റണി നല്‍കിയ കമന്റും അതിന് മഞ്ജു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളന്‍ മുടിയാണ് ഇഷ്ടം” എന്നാണ് ബാബു ആന്റണിയുടെ കമന്റ്. ഹൃദയത്തിന്റെ കണ്ണുള്ള ഇമോജിയാണ് മഞ്ജു മറുപടിയായി കുറിച്ചിരിക്കുന്നത്.

ദീപ്തി സതി, ഗീതു മോഹന്‍ദാസ് അടക്കമുളള താരങ്ങളും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ സജിത്ത് ആന്‍ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ മേക്കോവറിന് പിന്നില്‍. മഞ്ജുവിനൊപ്പമുളള ചിത്രം അവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ ആണ് മഞ്ജുവിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...