അമ്മയോടുള്ള പിണക്കം മറന്ന് മീനാക്ഷി; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്ത് മഞ്ജുവും മകളും

അമ്മയോടുള്ള പിണക്കം മറന്ന് മകള്‍ മീനാക്ഷി. മഞ്ജു വാര്യരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്. ദിലീപിനൊപ്പം മീനാക്ഷി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.

എന്നാല്‍ മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. 1998ല്‍ ആണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്. വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞ് താമസിച്ചതിന് പിന്നാലെ 2015ല്‍ ആണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്. 2016ല്‍ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മീനാക്ഷി എംബിബിഎസ് ബിരുദം നേടിയത്. അതിന്റെ സന്തോഷം ദിലീപ് പങ്കുവയ്ക്കുകയും ചെയ്തു. ”ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും” ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചത്.

എന്നാല്‍ ഈ ചടങ്ങുകളില്‍ ഒന്നും മഞ്ജു വാര്യര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ കുടുംബത്തോടൊപ്പം പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ട്.

ദിലീപിന്റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. ബാല്യകാലം മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ