മഞ്ജുവിന്റെ മറ്റൊരു ശക്തമായ കഥാപാത്രം; റിലീസിനൊരുങ്ങി 'പ്രതി പൂവന്‍കോഴി'

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ചിത്രമാണ് “ഹൗ ഓള്‍ഡ് ആര്‍ യു”. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. “ഹൗ ഓള്‍ഡ് ആര്‍ യു” ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് “പ്രതി പൂവന്‍കോഴി.” ഇതിലും മഞ്ജുവിന്റെ ഒരു ശക്തമായ കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. മഞ്ജുവിന്റെ ഏറ്റവും ഒടുവിലായ് തിയേറ്ററുകളിലെത്തിയ അസുരനോളം, ഒരു പക്ഷേ അതിനു മുകളില്‍ പോകുന്നതാവും പ്രതി പൂവന്‍കോഴിയിലെ പ്രകടനമെന്നാണ് പ്രതീക്ഷ.

ചിത്രത്തില്‍ മാധുരി എന്ന വസ്ത്രശാലയിലെ സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹൗ ഓള്‍ഡ് ആറിലെ നിരുപമയെ പോലെ മാധുരിയെയും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മഞ്ജു പങ്കുവയ്ക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ റോഷന്‍ തന്നെയാണ് വില്ലന്‍ റോളിലെത്തുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിലുണ്ട്.

Image may contain: 4 people, text

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ച്ത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങി ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം ഡിംസബര്‍ 20 ന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ