സല്ലാപത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ ഫീലിംഗ്; അസുരനെ കുറിച്ച് മഞ്ജു വാര്യര്‍

വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന തമിഴ് ചിത്രം അസുരനിലൂടെ മഞ്ജു വാര്യര്‍ കോളിവുഡില്‍ തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ച്ചൈയമ്മാള്‍ എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രത്തില്‍ ശിവസാമി, അറിവന്ദന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ധനുഷ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി മഞ്ജു വാര്യര്‍.

“സാക്ഷ്യമാണ് എന്റെ ആദ്യ ചിത്രമെങ്കിലും സല്ലാപത്തിലാണ് എനിക്ക് ഒരു നായികാ കഥാപാത്രം കിട്ടിയത്. സല്ലാപത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്കുണ്ടായിരുന്ന അതേ ഫീലിംഗാണ് അസുരനില്‍ വര്‍ക്ക് ചെയ്തപ്പോഴും ലഭിച്ചത്. ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ പേടി എനിക്ക് ശരിക്കും ഉണ്ടായിരുന്നു. എന്റെ അടുത്ത തമിഴ് ചിത്രത്തിന് ആ ഫീല്‍ കിട്ടണമെന്നില്ല.””

അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യന്‍ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരേന്‍, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. വേക്കൈ എന്ന പൂമണിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ധനുഷും മഞ്ജു വാര്യരും ഒന്നിച്ച ആദ്യ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ