അന്ന് ചോര കൊണ്ട് പ്രഭുദേവയ്ക്ക് കത്തെഴുതിയിട്ടുണ്ട്: തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

പ്രഭുദേവയോട് തനിക്കുള്ള കടുത്ത ആരാധനയെ കുറിച്ച് വെളിപ്പെടുത്തി മഞ്ജു വാര്യര്‍. നടിയുടെ പുതിയ ചിത്രമായ ആയിഷക്ക് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. തന്നെ അടുത്തറിയാവുന്നവര്‍ക്കെല്ലാം പ്രഭുദേവയോടുള്ള തന്‍രെ ആരാധനയെ കുറിച്ച് അറിയാമെന്നും സ്‌കൂള്‍ കാലത്ത് ചോര കൊണ്ട് എഴുതിയ കത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

കോഴിക്കോട് ഫാറൂഖ് കോളജിലെത്തിയപ്പോഴാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം പ്രഭുദേവയോടുള്ള ആരാധന. കുട്ടിക്കാലം മുതലെ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചോര കൊണ്ട് എഴുതിയ കത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു, അത്രക്ക് ആരാധനയാണ് -മഞ്ജു വാര്യര്‍ പറഞ്ഞു.

ഈ സിനിമയില്‍ ഒരു അവസരം വന്നപ്പോള്‍ അദ്ദേഹത്തിനോട് കൊറിയോഗ്രാഫി ചെയ്യുമോ എന്ന് ചോദിച്ചു. ഒന്നും ആലോചിക്കാതെ അദ്ദേഹം സമ്മതിച്ചു. അതിന് ശേഷം ഞങ്ങളെല്ലാവരും അതിന്റെ തയാറെടുപ്പിലായിരുന്നു.

അദ്ദേഹത്തിന്റെ കൊറിയോഗ്രാഫിക്ക് വേണ്ടി അത്രയും വലിയ പാട്ട് ചിട്ടപ്പെടുത്തി. ഡാന്‍സേഴ്‌സിനെ അയച്ചു തന്നത് പ്രഭുദേവ സാര്‍ ആണ്. ഏകദേശം ഒരാഴ്ചത്തെ അധ്വാനം അതിനു പിന്നിലുണ്ടായിരുന്നു- മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍