'അദ്ദേഹത്തിന് അകത്ത് കയറാന്‍ കഴിഞ്ഞില്ല,ഞങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചു'; ഭര്‍ത്താവിനൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി മഞ്ജരി

വിവാഹ ശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ക്ഷേത്രത്തിലെത്തിയതെങ്കിലും അദ്ദേഹത്തിന് അകത്ത് കയറാൻ സാധിച്ചില്ലെന്നും മഞ്ജരി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും മഞ്ജരി സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

‘ഇത് ജെറിന്റെ ആദ്യത്തെ ഗുരുവായൂര്‍ സന്ദര്‍ശനമായിരുന്നു. അദ്ദേഹത്തെ അമ്പലം ചുറ്റിക്കാണിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അകത്തു കയറാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കുവേണ്ടി ഞാന്‍ അമ്പലത്തിനകത്തു കയറി പ്രാര്‍ത്ഥിച്ചു’.- മഞ്ജരി കുറിച്ചു.

View this post on Instagram

A post shared by Manjari (@m_manjari)

ജൂണ്‍ 24-നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്.

പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി