'ഈ പോസ്റ്ററിലെ എക്‌സ്പ്രഷനൊക്കെ സിനിമയില്‍ ഉണ്ടായിരുന്നോ?'; മണിക്കുട്ടന് ട്രോള്‍, മറുപടിയുമായി താരം

‘എമ്പുരാന്‍’ സിനിമയിലെ തന്റെ കഥാപാത്രത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി നടന്‍ മണിക്കുട്ടന്‍. അടിച്ചമര്‍ത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ട് പോകാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നാണ് തന്റെ കഥാപാത്രത്തെ പരിഹസിച്ചുള്ള ട്രോള്‍ വീഡിയോ പങ്കുവച്ച് മണിക്കുട്ടന്‍ കുറിച്ചത്.

എമ്പുരാന്‍ സിനിമയിലെ മണിക്കുട്ടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വച്ച്, ”ഈ പോസ്റ്ററിലെ എക്‌സ്പ്രഷനൊക്കെ എപ്പോഴാണ് സിനിമയില്‍ ഇട്ടത്..? മുഴുവന്‍ സമയവും ഓട്ടത്തിലായിരുന്നല്ലോ” എന്ന ക്യാപ്ഷനോടെയായിരുന്നു പരിഹാസ ട്രോള്‍. പരിഹാസത്തിന് തക്കതായ മറുപടിയാണ് മണിക്കുട്ടന്‍ പറയുന്നത്.

”മലയാളത്തിലെ അത്രയധികം കളക്ഷന്‍ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. സിനിമയില്‍ നിലനില്‍ക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്മ സമര്‍പ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാന്‍ അവകാശപെടില്ല.”

”എപ്പോഴും പറയുന്ന പോലെ ഇപ്പോഴും ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പലവിധത്തിലുള്ള അടിച്ചമര്‍ത്തലുകളും കളിയാക്കലും മറികടന്നു ഇവിടെ വരെ എത്താമെങ്കില്‍ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയില്‍ എന്നെ ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന സിനിമ പ്രവര്‍ത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊര്‍ജം.”

”എന്റെ വിശ്വാസം അത് എന്നും നിലനില്‍ക്കുക തന്നെ ചെയ്യും. ഒരു ഓര്‍മപ്പെടുത്തല്‍ ആണ് ‘തീയില്‍ കുരുത്തവനാ വെയിലത്ത് വാടില്ല” എന്നാണ് മണിക്കുട്ടന്റെ പ്രതികരണം. പിന്നാലെ മണിക്കുട്ടന് പിന്തുണ അറിയിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം