'ട്രിപ്പിള്‍സ് എത്തി, കണ്ട് അഭിപ്രായം അറിയിക്കണം'; നടന്‍ ജയ്‌ക്കൊപ്പം തമിഴ് വെബ് സീരിസില്‍ മണികണ്ഠന്‍ ആചാരി

നടന്‍ മണികണ്ഠന്‍ ആചാരി അഭിനയിക്കുന്ന തമിഴ് വെബ് സീരിസ് “ട്രിപ്പിള്‍സ്” സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ എത്തുന്ന സീരിസ് കാണണമെന്നും അഭിപ്രായം അറിയിക്കണമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ 11ന് ആണ് ട്രിപ്പിള്‍സ് സ്ട്രീമിംഗ് ആരംഭിച്ചത്.

ജയ്, സമ്പത്ത്, വിവേക് പ്രസന്ന, രാജ്കുമാര്‍, വാണി ഭോജന്‍, മാധുരി തുടങ്ങിയവര്‍ സീരിസില്‍ അഭിനയിക്കുന്നു. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന സീരിസ് സ്റ്റോണ്‍ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മ്മിക്കുന്നത്.

തമിഴില്‍ രജനികാന്ത് ചിത്രം പേട്ടയിലും മണികണ്ഠന്‍ ആചാരി വേഷമിട്ടിരുന്നു. 2016ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം താരത്തിന് ലഭിച്ചിരുന്നു. ബാലന്‍ എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.

തുറമുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളാണ് മണികണ്ഠന്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. റിപ്പര്‍ എന്ന ചിത്രത്തിലാണ് താരം ഇനി വേഷമിടാന്‍ ഒരുങ്ങുന്നത്.

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി