മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രത്തിൽ തനിക്ക് പ്രാധാന്യം കുറഞ്ഞു പോയെന്ന് അദ്ദേഹം കരുതി: മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് സംവിധായകൻ

മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ച സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകൻ സാജൻ. ഏറെ വിഷമത്തോടെയാണ് കണ്ടുകണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തതെന്നാണ് സംവിധായകൻ സാജൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സാജൻ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഏറെ വിഷമത്തോടെയാണ് ഈ സിനിമ ചെയ്തതെന്നാണ് സംവിധായകൻ പറയുന്നത് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കണ്ടു കണ്ടറിഞ്ഞു.

ഇവരോടൊപ്പം ലാലു അലക്‌സ്, നദിയ മെയ്തു, മേനക എന്നിങ്ങനെ അന്ന് മലയാള സിനിമയിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ചിത്രത്തിൽ ഏറ്റവും മനോഹരമായ സീൻ എടുത്തതും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഈ ചിത്രം ചെയ്യുമ്പോൾ താരത്തിന് അൽപം പ്രയാസം ഉണ്ടായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

മോഹൻലാലിനെയും മമ്മൂട്ടിയേയും മനസ്സിൽ കണ്ടു കൊണ്ടാണ് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രം ചെയ്തത്. രണ്ട് പേർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടായിരുന്നു കഥ തയാറാക്കിയത്. അങ്ങനെ പറഞ്ഞാണ് ഇവരെ ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചതും. പരസ്പരം വെച്ചു മാറാൻ പറ്റിയ കഥാപാത്രമായിരുന്നു ഇത്. എന്നാൽ മമ്മൂട്ടിക്ക് തന്റെ ക്യാരക്ടറിൽ ചെറിയ വിഷമം ഉണ്ടായിരുന്നു.

എനിക്കിതിൽ എന്ത് റോളാണന്നും മമ്മൂട്ടി ചോദിച്ചിരുന്നെന്നും സാജൻ ഒർക്കുന്നു. വിജയ മൂവിസിന്റെ ചിത്രമായതുകൊണ്ടാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത് തന്നെ.  എന്നാൽ എല്ലാം സഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെത്. സ്വന്തം അനുജത്തിയെ നശിപ്പിക്കുകയും അച്ഛനെ കൊല്ലുകയും ചെയ്യുന്ന ആളോടുള്ള പ്രതികാരം തീർക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത് .

അധികം അഭിനയിക്കാനും ഒന്നുമില്ലായിരുന്നു. അവസാനത്തെ ഒരു സ്റ്റണ്ട് സീനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.   രണ്ടാൾക്കും പരിക്കു പറ്റാതെയും രണ്ടാളും തോൽക്കാതെയുണ് ആ സീൻ ചെയ്യതതെന്നും സാജൻ പറഞ്ഞു.

Latest Stories

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി